ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;’ഹോം’ മികച്ച മലയാള ചിത്രം, മികച്ച നടന്‍ അല്ലു അര്‍ജുന്‍
ഡല്‍ഹി:69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടൻ ഇന്ദ്രൻസിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് നായാട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീർ അർഹനായി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘മികച്ച മലയാള ചിത്രവും റോജിൻ തോമസ്…

