വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു
സിനിമയുടെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴില്‍പരിശീലനപരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി എന്നീ വിഭാഗങ്ങളിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. അപേക്ഷകരില്‍നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം ഒരു കരിയര്‍ ഓറിയന്‍േറഷന്‍ ശില്‍പ്പശാലയില്‍ പങ്കെടുപ്പിക്കും. തുടര്‍ന്ന് ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തീവ്ര പ്രായോഗികപരിശീലനം നല്‍കും. പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് ആറു…

