“ലാ ടൊമാറ്റിന”(ചുവപ്പുനിലം)ഇന്നു മുതൽ.
ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന’ലാ ടൊമാറ്റിനാ’ ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. ” ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം !മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ അയാളെ കള്ളക്കേസിൽ പെടുത്തി ചാനൽ പൂട്ടിക്കില്ലേ ?ഈ ഒരു ചിന്തയിൽ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന സിനിമയുണ്ടായത്.സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു.മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ…

