അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്
അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്.സൂര്യയേയും കാര്‍ത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമെടുക്കാനാണ് ആലോചിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാര്‍ത്തിയെയുമാണ് വിചാരിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാല്‍ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത്.- ലോകേഷ് പറഞ്ഞു. നേരത്തെയും അയ്യപ്പനും കോശിയും സിനിമയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. അടുത്തകാലത്ത്…

