‘തിറയാട്ടം’ ഒക്ടോബർ 27ന് തിയേറ്ററിൽ
കേരളത്തിന്റെ *കാന്താര’യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം.മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ…

