‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളി സിനിമാപ്രേമികളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആടുജീവിതം. ബെന്യാമിന്‍റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. കരിയറില്‍ കഴിഞ്ഞ 10 വര്‍ഷമായി ബ്ലെസി ഈയൊരു ചിത്രത്തിന്‍റെ പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം അദ്ദേഹത്തിന്‍റേതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ചിത്രം എന്ന് കാണാനാവുമെന്ന ആകാംക്ഷ സിനിമാപ്രേമികളില്‍ വര്‍ഷങ്ങളായി ഉള്ളതാണ്. അത് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ ബ്ലെസി അടക്കമുള്ള അണിയറക്കാരും ഉത്തരം പറഞ്ഞിരുന്നില്ല….

