പച്ചമണ്ണിൻ്റെ പാട്ടുമായി’ ധബാരി ക്യുരുവി’
കൊച്ചി:പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ ‘ധബാരി ക്യുരുവി’യിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു. ധബാരിക്യുരുവിയിലെ കാട്ടുതേനിന്റെ മധുരമുള്ള “ചിന്ന ചിന്ന…”എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മീനാക്ഷിയാണ്. ഹൃദയം കുളിര്‍പ്പിക്കുന്ന കാട്ടുച്ചോലകളുടെ തണുപ്പും, ഈണവും ആ ഗാനത്തില്‍ കലര്‍ന്നിരിക്കുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും കാടിന്റെ തനത് വാദ്യങ്ങളേയും, കാടിന്റെ ആദിമ താളങ്ങളേയും അനുഭവിപ്പിക്കുന്ന സംഗീതം തന്നെയാണ്. ഗാനങ്ങള്‍ക്ക് ഈണം നല്കിയിരിക്കുന്നത് പി.കെ. സുനില്‍കുമാറാണ്. നൂറ വരിക്കോടനും , ആര്‍ കെ…

