പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്
പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 25-ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററില്‍ ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളുമായി യുദ്ധത്തിനായി ഒരുങ്ങി നില്‍ക്കുന്ന രൂപവും ഭാവവുമാണ് പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ക്ക്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാല്‍ കൂട്ടുകെട്ടില്‍ വരുന്നതിനാല്‍ തന്നെ ആരാധകര്‍ക്കിടയിലും ആവേശം കൂടുതലാണ്. മോഹൻലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, മണിക്ഠൻ…

