മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ജനുവരി 16ന് തിയേറ്ററിൽ എത്തുന്നു.
ശ്രി.കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന കെ പി കുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയിൽ എന്ന ചിത്രം.സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ജേ സി ഡാനിയൽ അവാർഡിന് അർഹനായ സംവിധായകനാണ് ശ്രി.കെ പി കുമാരൻ. കുമാരനാശാന്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 16, 17,18 തീയതികളിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നത്. ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശാന്റെ പഴയകാല കവിതയും പ്രണയവും എല്ലാം ഗദ്യമായും പദ്യമായും…

