ഫെബ്രുവരി ആഘോഷമാക്കാൻ ചിത്രങ്ങളുടെ നീണ്ട നിര
മമ്മൂട്ടിയും ബിജു മേനോനും ടൊവിനോയും നസ്ളനും പുതിയ റിലീസുകളാല്‍ സമ്ബന്നമാവും ഫെബ്രുവരി. മമ്മൂട്ടിയുടെ യാത്ര 2, ഭ്രമയുഗം എന്നിവയാണ് മേജര്‍ റിലീസുകള്‍. ബിജു മേനോൻ ‘തുണ്ട്” എന്ന ചിത്രവുമായി എത്തുന്നു. ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും, മുകേഷ്, ഉര്‍വശി, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അയ്യര്‍ ഇൻ അറേബ്യ എന്നിവയാണ് മറ്രു റിലീസുകള്‍ . മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ഫെബ്രുവരി 8ന് റിലീസ് ചെയ്യും. മഹി…

