മാരിവില്ലിൻ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന്
ഇന്ദ്രജിത്ത് , ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന് റിലീസ് ചെയ്യും. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ഓവർസീസ് അവകാശം സ്വന്തമാക്കി . മെലഡികളുടെ കിംഗ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സായ് കുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍….

