തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി
തമിഴ് സൂപ്പര്‍താരം ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി. ആഭ്യന്തര വിമാനത്താവളത്തില്‍ താരത്തിനായി വന്‍ വരവേല്‍പ്പാണ് ഫാന്‍സ് ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂട്ടിയിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്. ഫാന്‍സിനെ അഭിവാദ്യം ചെയ്താണ് വിജയ് വിമാനതാവളത്തിന് പുറത്ത് എത്തിയത്. വിജയിയുടെ കേരള സന്ദർശനത്തിന് വൻ…

