ടി.ജെ. ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലൻ.
ടി.ജെ. ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലൻ. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഭാഗമാവുന്നത്. ഹൈദരാബാദിലെ കടപ്പയിലാണ് രജനികാന്തും ഫഹദും തമ്മിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. ജയിലർ സിനിമയില്‍ വിനായകന്റെ ശക്തമായ പ്രതിനായക വേഷംപോലെയാണ് ഫഹദ് കഥാപാത്രവും എന്നാണ് വിവരം. ജയിലറിലെ പോലെ മലയാളത്തില്‍ നിന്ന് വില്ലൻ വേണമെന്ന് രജനികാന്ത് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്. രജനികാന്തും ടി.ജെ. ഞ്ജാനവേലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന വേട്ടയ്യൻ ഇൗവർഷം തന്നെ…

