ജെ ബേബി മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്.
ഉർവശി നായികയാവുന്ന സുരേഷ് മാരി സംവിധാനം ചെയ്യുന്ന ജെ ബേബി മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്. പാ രഞ്ജിത്തിന്റെ നിർമ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിനേശ്, മാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉർവശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്റെ ട്രെയ്ലറും ടീസറും ഗാനങ്ങളും.കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ഇതുവരെ നിർമിച്ച ചിത്രങ്ങള്‍ എല്ലാം സാമൂഹിക പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളാണ്.കുടുംബ ബന്ധങ്ങള്‍ക്കും ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്നു ജെ ബേബി….

