പ്രകാശം പരത്തിയ ഒരാൾ
പോർക്കുളം എന്ന ദേശത്തിൻ്റെ ചരിത്രത്തിൽ അസാധാരണമാം വിധം വ്യക്തിമുദ്ര പതിപ്പിച്ച് കടന്ന് പോയ വ്യക്തിയായിരുന്ന കുഞ്ഞുമുഹമ്മദ് മാസ്റ്റർ. ഒരു പുരുഷായുസ് മുഴുവൻ അധ്യാപകനായി സമൂഹത്തിനു വെളിച്ചം പകർന്ന് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മാസ്റ്റർ, നിരവധി തലമുറകളെ അക്ഷര ജ്വാല പകർന്നു നൽകി മുന്നോട്ട് പോകാൻ പ്രാപ്തമാക്കി. ഒരു അധ്യാപകൻ എങ്ങിനെ ആകണം എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു മാസ്റ്റർ.ജാതിക്കും മതത്തിനും അപ്പുറം മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൽപിക്കുകയും അഹിംസയും സത്യവും നീതിയും ധർമ്മവും കാരുണ്യവും ജീവിതത്തിൽ പകർത്തുകയും ചെയ്ത…

