ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരുമ്ബെട്ടവൻ ” നാളെ ജനുവരി 3ന് പ്രദർശനത്തിനെത്തുന്നു.

സുധീഷ്, ഐ എം വിജയൻ, സുനില്‍ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറില്‍ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വ കുമാർ എസ് നിർവ്വഹിക്കുന്നു. കെ എല്‍ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്ബ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ.
സുജീഷ് ദക്ഷിണകാശി, ഗോപിനാഥ് പാഞ്ഞാള്‍ എന്നിവർ ചേർന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ-അച്ചു വിജയൻ ആണ്.


