ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറി ടോവിനോ തോമസ് ചിത്രം ഐഡന്റിറ്റി. നല്ല നിലവാരമുള്ള ചിത്രമാണെന്നും നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.

രണ്ടാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ അമ്ബതോളം എക്സ്ട്രാ സ്ക്രീനുകളാണ് മികച്ച പ്രതികരണം കാരണം കൂട്ടിയിരിക്കുന്നത്. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സംവിധായകരായ അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി.ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സംവിധായകരായ അഖില്‍ പോള്‍-അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്.
നടന് വിനയ് റായും, ബോളിവുഡ് താരം മന്ദിര ബേദി മറ്റൊരു പ്രധാന വേഷങ്ങളിലെത്തുന്നു. അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്, അര്ജുന് രാധാകൃഷ്ണന്, വിശാഖ് നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


