മലയാളത്തില്‍ വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാല്‍- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

ഫെബ്രുവരിയില്‍ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം കാള്‍ട്ടണ്‍ ഫിലിംസിൻ്റെ ബാനറില്‍ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്.
മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ചതായിട്ടായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്.


